മദ്യരാജാവ് അകലെയിരുന്ന് എല്ലാം നിയന്ത്രിക്കുന്നു; ആസ്‌തികള്‍ കണ്ടുകെട്ടുന്നതിന് മുമ്പ് മല്യ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വിറ്റു
ആസ്‌തികള്‍ കണ്ടുകെട്ടുന്നതിന് മുമ്പായി മദ്യരാജാവ് വിജയ് മല്യ കോടികള്‍ വിലമതിക്കുന്ന വസ്‌തുക്കള്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി. കൂര്‍ഗിലെ ഒരു വസ്‌തു വിറ്റതായിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്.
കോടികള്‍ വിലമതിക്കുന്ന ഈ ഇടപാടില്‍ മല്യക്ക് ലഭിക്കേണ്ട പണം എവിടെ എത്തിയെന്നാണ് അധികൃതര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. മല്യയുടറ്റോ അദ്ദേഹത്തിന്റെ കമ്പനിയുടെ അക്കൌണ്ടിലോ പണം എത്തിയിട്ടുണ്ടോ എന്നാണ് അധികൃതര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.
ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്മെന്റ് മല്യയുടെ സ്വത്തുക്കള്‍ കണ്ടെടുക്കുന്ന നടപടി വേഗത്തിലാക്കിയത്. ശനിയാഴ്‌ച നടന്ന സ്വത്ത് പിടിച്ചെടുക്കലില്‍ 1411 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കടം തിരിച്ചടയ്‌ക്കാന്‍ താല്‍പ്പര്യമില്ലാത്ത മദ്യ രാജാവിനെതിരെ കടുത്ത നടപടി വേണമെന്നാണ് അധികൃതര്‍ വാദിക്കുന്നത്.