കിങ്​ഫിഷർ എയർലെൻസിന്​ അനധികൃതമായ രീതിയില്‍ വായ്​പ​: അന്വേഷണം ധനമന്ത്രാലയത്തിലേക്ക്​

Webdunia
ചൊവ്വ, 31 ജനുവരി 2017 (09:15 IST)
വിജയ്​ മല്യയുടെ കിങ്​ഫിഷർ എയർലെൻസി​ന്​ അനധികൃതമായ രീതിയില്‍ വായ്​പ അനുവദിച്ച സംഭവത്തിൽ സി.ബി.​ഐ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്. മല്യക്ക്​ അനധികൃതമായി വായ്​പ അനുവദിക്കുന്നതിന്​ ധനമന്ത്രാലയത്തിലെ ചില വ്യക്​തികളും ഇടപ്പെട്ടിട്ടുണ്ടെന്നാണ്​ സി.ബി.​ഐയുടെ വിലയിരുത്തല്‍. ഇത്​ സംബന്ധിച്ച രേഖകൾ ധനമന്ത്രാലയത്തോട്​ സി.ബി.​ഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
 
അതേസമയം, വിജയ് മല്യയെ വഴിവിട്ടു സഹായിച്ച് ബാങ്ക് വായ്പ ലഭ്യമാക്കിയതിന്റെ ഉത്തരവാദിത്തം അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും ധനമന്ത്രി പി.ചിദംബരത്തിനുമാണെന്നു ബിജെപി ആരോപിച്ചു. ഇക്കാര്യത്തിനായി സഹായം ആവശ്യപ്പെട്ടു മല്യ, മൻമോഹൻ സിങ്ങിനു കത്തയച്ചതിന്റെയും തുടർന്നു വായ്പ ലഭ്യമായതിന്റെയും രേഖകളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്. 
Next Article