വെല്ലൂരിലെ ഭാരതിദാസന്‍ കോളജിലെ സ്ഫോടനം: ഉല്‍ക്കയെന്ന് സംശയം; പൊട്ടിത്തെറിക്ക് കാരണം സ്ഫോടകവസ്തുക്കളല്ലെന്ന് പൊലീസ്

തിങ്കള്‍, 8 ഫെബ്രുവരി 2016 (08:06 IST)
തമിഴ്നാട്ടിലെ വെല്ലൂരില്‍ ഭാരതിദാസന്‍ എഞ്ചിനിയറിംഗ് കോളജില്‍ ശനിയാഴ്ച ഉണ്ടായ സ്ഫോടനത്തിന് കാരണം ഉല്‍ക്കയാണെന്ന് സംശയിക്കുന്നതായി പൊലീസ്. സ്ഫോടകവസ്തുക്കളല്ല കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ആകാശത്തു നിന്ന് ഒരു വസ്തു കോളജിന്റെ തോട്ടത്തിലേക്ക് പതിച്ച് ആയിരുന്നു സ്ഫോടനം ഉണ്ടായത്.
 
ഐ എസ് ആര്‍ ഒയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഞായറാഴ്ച സ്ഥലം പരിശോധിച്ചിരുന്നു. പരിശോധനയില്‍ പ്രത്യേകതരത്തിലുള്ള കല്ലിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിരുന്നു.  ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ഉണ്ടായ സ്ഫോടനത്തില്‍ കോളജ് ബസിന്റെ ഡ്രൈവര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ കാമ്പസില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു.
 
സ്ഫോടനം ഉണ്ടായ സ്ഥലത്ത് അഞ്ച് അടി താഴ്ചയില്‍ താഴ്ന്നു പോകുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക