വിദ്യാര്‍ത്ഥി സമരം വിജയത്തിലേക്ക്; പോണ്ടിച്ചേരി സർവകലാശാല വിസി അവധിയില്‍ പ്രവേശിച്ചു
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പോണ്ടിച്ചേരി സര്‍വകലാശാല വി സി ചന്ദ്രകൃഷ്ണ മൂര്‍ത്തിയോട് അവധിയില്‍ പ്രവേശിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്. വി സിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജൂണ് 27 മുതൽ വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അവധിയില്‍ പ്രവേശിക്കാനാണ് വിസിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രശ്ന പരിഹാരത്തിനായി യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ ജോയന്റ് സെക്രട്ടറി കെ പി സിംഗ്, ഉന്നത വിദ്യഭ്യാസ വകുപ്പ് ഡയറക്ടര്‍ അമിത് ശുക്ല എന്നിവരെ സര്‍ക്കാര്‍ നേരത്തെ അയച്ചിരുന്നു. വിദ്യാര്‍ഥികളോടും അധ്യാപകരോടും സർവകലാശാലയിലെ മറ്റ് ഉദ്യോഗസ്ഥരോടും ചർച്ച നടത്തിയിരുന്നെങ്കിലും പരിഹാമായിരുന്നില്ല.