ഓക്സ്ഫഡ് കൊവിഷീൽഡ് വാക്സിൻ രാജ്യത്ത് ഉപയോഗിയ്ക്കാൻ അനുമതി

ഞായര്‍, 3 ജനുവരി 2021 (11:40 IST)
ഡൽഹി: ആസ്ട്രസെനകയും ഓക്സ്ഫഡ് സർവകലാശാലയും പൂനെ സെറം ഇൻസ്റ്റിറ്റ്യുട്ടുമായി ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ, രാജ്യത്ത് ഉപയോഗിയ്ക്കാൻ അനുമതി നൽകി ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഡിസിജിഐ ഇക്കാര്യം പ്രഖ്യാപിച്ചത്. ഉപാധികളോടെയാണ് ഉപയോഗത്തിന് അനുമതി നകിയീയ്ക്കന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിന് അനുമതി നൽകാൻ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു.
 
അധികം വൈകാതെ തന്നെ രാജ്യത്ത് ഈ വാക്സിനികളുടെ വിതരണം ആരംഭിച്ചേക്കും. കൊവിഡിനെതിരായ പോരാട്ടത്തിലെ വലിയ വഴിത്തിരിവാണ് വാക്സിനുകൾക്ക് ലഭിച്ച അനുമതി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിയ്ക്കുകയും ചെയ്തു. ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നൽകുന്നത് പരിഗണിയ്ക്കുന്നതായി നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി പ്രതിക;രിച്ചിരുന്നു എങ്കിലും ആദ്യഘട്ടത്തി ഫൈസറിന് അനുമതി നൽകിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍