മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വേണമെന്ന് മമത ബാനര്‍ജി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 ഓഗസ്റ്റ് 2021 (14:58 IST)
കൊവിഡ് മരണസര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വേണമെന്ന് മമത ബാനര്‍ജി. നേരത്തേ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെ പ്രതിപക്ഷം അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. ഇതിന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ജനങ്ങളുടെ താല്‍പര്യാര്‍ത്ഥമാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ചിത്രം ഉള്‍പ്പെടുത്തിയതെന്നായിരുന്നു വാദം. 
 
ജനങ്ങളെ പിന്തുണയ്ക്കാത്ത വ്യക്തിയുടെ ചിത്രമാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കൊടുത്തിരിക്കുന്നതെന്നും മമത പരിഹസിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍