വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച വ്യോമസേന ജീവനക്കാരനെ പിരിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 ഓഗസ്റ്റ് 2021 (13:02 IST)
വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച വ്യോമസേന ജീവനക്കാരനെ പിരിച്ചുവിട്ടു. അനുവദിച്ച സമയം കഴിഞ്ഞിട്ടും വാക്‌സിനെടുക്കാതിരുന്നതും അതിനുള്ള കാരണം കാണിക്കാത്തതുമാണ് പിരിച്ചുവിടല്‍ നടപടിയിലേക്ക് എത്തിച്ചത്. പിരിച്ചുവിട്ടയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. 
 
രാജ്യത്ത് 9 വ്യോമസേന ഉദ്യോഗസ്ഥരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിട്ടുള്ളത്. ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കാരണം കാണിക്കാത്ത ആളിനെയാണ് പിരിച്ചുവിട്ടതെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍