മൂന്നു ലക്ഷത്തോളം രൂപ ഒരു യൂണിറ്റിന് ചെലവായതായാണ് കണക്കാക്കുന്നത്. അതേസമയം, ഹെലികോപ്‌ടറുകളില്‍ നിന്ന് വെള്ളം തളിക്കുന്നത് കാര്യമായ ഗുണം ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. 10, 000ലധികം അടി ഉയരത്തില്‍ നിന്നായിരുന്നു ഹെലികോപ്‌ടറില്‍ നിന്ന് വെള്ളം തളിച്ചത്.
മാസങ്ങളായി ഉത്തരാഖണ്ഡില്‍ കാട്ടുതീ തുടര്‍ച്ചയായി ഉണ്ടാകാറുണ്ട്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 3500 ഹെക്‌ടര്‍ വനം കത്തി നശിച്ചിരുന്നു. തീപിടുത്തത്തില്‍ ആറുപേര്‍ പൊള്ളലേറ്റ് മരിച്ചിരുന്നു. കൂടാതെ, വന്യജീവി സങ്കേതങ്ങളിലെ നിരവധി ജീവികള്‍ ചാകുകയും ചെയ്തിരുന്നു.