ഉത്തർപ്രദേശിലെ ബദായുനിൽ മുപ്പത്തിരണ്ടു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. യുവതിയെ പൊലീസുകാരന്റെ മകനടക്കം മൂന്നു പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
രണ്ടു മക്കൾക്കൊപ്പം മരുന്ന് വാങ്ങാനായി വെള്ളിയാഴ്ച രാത്രി പോയ യുവതിയെ പൊലീസുകാരന്റെ മകൻ ഹിമാൻശു നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കൊണ്ടുപോയി പൂട്ടിയിട്ടു.
പിന്നീട് മറ്റു രണ്ട് സുഹൃത്തുക്കളുമായെത്തി യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് യുവതി വിവരം നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ഹിമാൻശുവിനും മറ്റൊരാളുടെയും പേരിൽ പൊലീസ് കേസെടുത്തു.