സബർമതി ആശ്രമത്തിലെ ചർക്കയിൽ നൂൽനൂറ്റ് ട്രംപും ഭാര്യയും, കാര്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി

Webdunia
തിങ്കള്‍, 24 ഫെബ്രുവരി 2020 (13:04 IST)
മുപ്പത്തിയാറ് മണിക്കൂർ നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി എത്തി. അഹമ്മദാബാദ് വിമനത്താവളത്തിൽ എത്തിയ ട്രംപിനെയും ഭാര്യ മെലാനിയേയും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. ഏയർ പോർട്ടിൽനിന്നും റോഡ് ഷോ ആയി സബർമതി ആശ്രമത്തിലേക്കാണ് ട്രംപ് ആദ്യ സന്ദർശനം നടത്തിയത്.
 
സബർമതി ആശ്രമത്തിലെത്തിയ ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്യങ്ങൾ വിശദീകരിച്ച് നൽകി. തുടർന്ന് ചർക്കയിൽ നൂറ്റ നൂൽ ഹാരം ഗാന്ധിയുടെ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചേർന്ന് അർപ്പിച്ചു. ആശ്രമത്തിലെ ചർക്കയിൽ ട്രംപും ഭാര്യയും ചേർന്ന് നൂൽ നൂറ്റത് വ്യത്യസ്തമായ കാഴ്ചയായി. നൂൽ നുൽക്കുന്നതിനെ കുറിച്ച് ആശ്രമത്തിലെ പ്രതിനിധി ട്രംപിന് വിവരിച്ച് നൽകുകയും ചെയ്തു. 
 
ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ ട്രം‌‌പ് തന്റെ അഭിപ്രായം രേഖപ്പെടുത്തി. ആശ്രമത്തിൽ അൽപ നേരം കൂടി ചിലവഴിച്ച ശേഷമാണ് ഡൊണാൾഡ് ട്രംപ് മടങ്ങിയത്. ഇനി മൊട്ടേര സ്റ്റേഡിയത്തിലേക്കാണ് ട്രംപ് എത്തുക. സ്റ്റേഡിയം വരെ റോഡ്‌ ഷോ ഒരുക്കിയിട്ടുണ്ട്. നമസ്തേ ട്രംപ് പരിപാടി അൽപസമയത്തിനകം ആരംഭിക്കും.  

അനുബന്ധ വാര്‍ത്തകള്‍

Next Article