ആകെയുള്ളത് ഫാനും ബൾബും; വൃദ്ധ ദമ്പതികൾ താമസിക്കുന്ന ഒറ്റമുറി വീട്ടിലെ വൈദ്യുതി ബിൽ 128 കോടി രൂപ; തുകയടക്കാത്തതിന്റെ പേരില്‍ കണക്ഷന്‍ കട്ട് ചെയ്ത് വൈദ്യുതി ബോര്‍ഡ്

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (10:57 IST)
യുപിയിലെ ഹാപൂര്‍ ജില്ലയില്‍ ഒരു വീട്ടില്‍ വന്ന വൈദ്യുതി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ‍. ഷമീം എന്നയാളും ഭാര്യയും മാത്രം താമസിക്കുന്ന വീട്ടിലെ വൈദ്യുതി ബില്‍ 128 കോടിരൂപയുടേതാണ്. ബില്ലുമായി വൈദ്യുതി വകുപ്പിനെ സമീപിച്ചപ്പോഴാണ് ഷമീം ശരിക്കും ഞെട്ടിയത്. തങ്ങള്‍ക്ക് തെറ്റ് പറ്റിയത് അംഗീകരിക്കാതെ അധികൃതര്‍ ബില്ല് അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്നാണ് മറുപടി നല്‍കിയത്.
 
ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ചിത്രങ്ങള്‍ സഹിതം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് മുമ്പ് തന്‍റെ വീട്ടില്‍ 700, 800 എന്നിങ്ങനെയുള്ള തുകകളാണ് ബില്‍ വന്നിരുന്നതെന്ന് ഷമീം പറഞ്ഞു. സംഭവം വാർത്തയായതോടെ അസിസ്റ്റന്‍റ് ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ റാം ഷരന്‍ പ്രതികരണവുമായി രംഗത്ത് വന്നു.വകുപ്പിന്റെ സാങ്കേതിക പിഴവ് കൊണ്ടാകാം അങ്ങനെ ഒരു ബില്‍ വന്നതെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പക്ഷെ ഇതുവരെ ഈ ബില്ലിന്‍റെ കാര്യത്തില്‍ എന്താകും തുടര്‍നടപടി എന്നതില്‍ വ്യക്തത വന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article