ഫാം ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസി‌മ്ര‌ത് കൗർ ബാദൽ രാജിവെച്ചു

വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (22:08 IST)
കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി ഹർസി‌മ്രത് കൗർ ബാദൽ മന്ത്രിസഭയിൽ നിന്ന് രാജി‌വെച്ചു. വിവാദമായി മാറിയ ഫാം സെക്‌ടർ ബിൽ ലോകസഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. ബിജെപി സഖ്യകക്ഷിയായ അകാലിദളിൽ നിന്നുള്ള മന്ത്രിയാണ് ഹർസി‌മ്രത് കൗർ.
 
ബില്ലിനെ എതിര്‍ക്കുമ്പോഴും ബിജെപിക്കുള്ള പിന്തുണ തുടരുമെന്ന് അകാലിദള്‍ പറയുന്നു. ലോക്‌സഭയില്‍ ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് അകാലിദള്‍ തീരുമാനം. ബിൽ നടപ്പിലായാൽ നിലവിലുള്ള താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നാണ് പ്രതിഷേധത്തിന് കാരണം. ബില്ലിനെതിരെ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്.ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇതിനെ എതിര്‍ക്കുമെന്ന് ഹര്‍സിമ്രത് കൗറിന്റെ ഭര്‍ത്താവും അകാലിദള്‍ നേതാവുമായ സുഖ്ബിര്‍ ബാദല്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹർസി‌മ്രത് കൗറിന്റെ രാജി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍