Union Budget 2023-24: ഡിജി ലോക്കർ സേവനങ്ങൾ വ്യാപിപ്പിക്കും, കെ വൈസി നടപടിക്രമങ്ങൾ ലളിതമാക്കും

ബുധന്‍, 1 ഫെബ്രുവരി 2023 (12:15 IST)
ലോക്സഭയിൽ 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം തുടങ്ങി. 11 മണിക്ക് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ആഗോളപ്രതിസന്ധിക്കിടയിലും ഇന്ത്യൻ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തിലെ ഇന്ത്യയെ ലക്ഷ്യമിട്ടാണ് ബജറ്റെന്നും നിർമല സീതാരാമൻ പറഞ്ഞു.
 
ബാങ്കിംഗ് രംഗത്ത് കെ വൈ സി നടപടിക്രമങ്ങൾ ലളിതമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ പൊതുബിസിനസ് രേഖയായി പാൻ കാർഡ് ഉപയോഗിക്കും. നിയമപരമായ ഉത്തരവോടെ എല്ലാ സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുടെയും തിരിച്ചറിയൽ രേഖയായി പാൻ കാർഡ് ഉപയോഗിക്കാം.
 
രാജ്യത്ത് 5ജി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി എഞ്ചിനിയറിംഗ് കോളേജുകളിൽ 100 ലാബുകൾ ആരംഭിക്കും. കൂടാതെ ഫിൻടെക് സേവനങ്ങൾ സൗകര്യപ്രദമാക്കാനായി ഡിജിലോക്കർ സംവിധാനം വ്യാപിപ്പിക്കും. ഡിജി ലോക്കർ വഴി സർട്ടിഫിക്കറ്റുകൾ പങ്കിടാൻ അവസരമൊരുക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍