ഡല്‍ഹിയിലെത്തിച്ച ഇയാളെ കനത്ത സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നുതന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും. അതേസമയം, രാജന് പ്രതിയായുള്ള എല്ലാ കേസുകളും സി ബി ഐക്ക് കൈമാറുന്നുവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാളെ ആര്‍ക്കു കൈമാറുമെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു.
ഈ സാഹചര്യത്തില്‍ കേസുകള്‍ സി ബി ഐക്ക് കൈമാറുന്നതായി മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി കെ പി ഭക്ഷി കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കൊലപാതകം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പടെ എഴുപത്തിയഞ്ചിലേറെ കേസുകളാണ് രാജന്റെ പേരിലുള്ളത്.