സ്ഥിതി സങ്കീര്‍ണം; സുമിയിലും ഖാര്‍ഖീവിലും സാപേര്‍ഷ്യയിലുമുള്ള ഇന്ത്യക്കാരെ ഒട്ടും വൈകാതെ തിരികെ കൊണ്ടുവരണമെന്ന് ടി.എന്‍.പ്രതാപന്‍ എം.പി.

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2022 (15:45 IST)
യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടമായതിനു പിന്നാലെ പ്രതികരണവുമായി ടി.എന്‍.പ്രതാപന്‍ എംപി. സുമിയിലും ഖാര്‍ഖീവിലും സാപേര്‍ഷ്യയിലുമുള്ള ഇന്ത്യക്കാരെ ഒട്ടും വൈകാതെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയണമെന്ന് പ്രതാപന്‍ എംപി പറഞ്ഞു. യുക്രൈനിലെ മുഴുവന്‍ വിദ്യാര്‍ഥി സംഘങ്ങളെയും കൃത്യമായി ലൊക്കേറ്റ് ചെയ്ത് അവരോട് നിരന്തരം ആശയവിനിമയം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണം. യുക്രൈനിന്റെ കിഴക്കേ അറ്റത്തു നിന്ന് പടിഞ്ഞാറേ അറ്റത്തേക്ക് വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വന്തം ചിലവില്‍ വന്നാല്‍ മണിക്കൂറുകളോ ദിവസങ്ങളോ കാത്ത് നിന്ന് അതിര്‍ത്തികള്‍ കടക്കാമെന്ന നിലപാട് മാറ്റണമെന്നും എംപി ആവശ്യപ്പെട്ടു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article