ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപത്ത് ട്രാക്ടർ കത്തിച്ച് കർഷകരുടെ പ്രതിഷേധം; വീഡിയോ

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (10:42 IST)
ഡൽഹി: കാർഷിക ബില്ലുകൾക്കെതിരായ കർഷക സമരത്തിനിടെ ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപത്ത് പ്രതിഷേധക്കാർ ട്രാക്ടറിന് തീയിട്ടു. ഇന്ന് രാവിലെ ഇരുപതോളം പ്രതിഷേധക്കാർ ഒത്തുകൂടി ട്രക്കിൽ ട്രാക്ടർ എത്തിച്ച ശേഷം ഇന്ത്യാ ഗേറ്റിന് സമീപത്തുവച്ച് കത്തിയ്ക്കുകയായിരുന്നു. അഗ്നിശമന സേന എത്തി തി അണച്ച ശേഷം പൊലീസ് ട്രാക്ടർ നീക്കം ചെയ്തു.
 
സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. കാർഷിക ബില്ലുകൾക്കെതിരായ കർഷക സമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിയ്ക്കുകയാണ്. പഞ്ചാബിൽ അമൃത്സറിൽ കിസാൻ മർദൂർ സംഘർഷ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡൽഹി അമൃത്സർ റെയി‌വേ ട്രാക്കിൽ കുത്തിയിരുന്നുള്ള സമരം തുടരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവിടെ ഉപരോധ സമരം നടക്കുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article