തമിഴ്നാട്ടിലെ കൂടല്ലൂരില്‍ ജില്ലയില്‍ ഏഴുപെണ്‍കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു. നെല്ലിക്കുപ്പത്തിനടുത്തെ നദിയിലാണ് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചത്. മോനിഷ-16, ആര് പ്രിയദര്‍ശിനി 15, ആര് ദിവ്യ ദര്‍ശിനി 10,നവനീത 18, കെ പ്രിയ 18, എസ് സംഘവി 16, എം കുമുദ 18, എ്ന്നിവരാണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഫയര്‍ ഫോഴ്സെത്തിയാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.