സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഒരൊറ്റ പോസ്റ്ററില്‍,'ഗോള്‍ഡ്' റിലീസ് ഇനി വൈകില്ല

കെ ആര്‍ അനൂപ്

തിങ്കള്‍, 6 ജൂണ്‍ 2022 (13:07 IST)
ഏഴു വര്‍ഷത്തെ കാത്തിരിപ്പാണ് ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയ്ക്കായി. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഗോള്‍ഡ്' റിലീസ് ഇനി വൈകില്ല.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
 
സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമം?ഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്.മല്ലിക സുകുമാരനും സിനിമയിലുണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍