തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റിൽ പെട്രോൾ വില മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപനം. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വർഷം 1160 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാവുകയെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു.