എക്കാലത്തും ഇന്ത്യൻ രുചികൾ ബ്രിട്ടനിൽ അതിപ്രശ്സതമാണ്. അനേകമാളുകളാണ് നിത്യേന ഇത്തരത്തില്‍ ഇന്ത്യൻവിഭവങ്ങൾ തേടി ബ്രിട്ടനിലെ റസ്റ്റോറൻറുകളിൽ എത്തുന്നത്. അത്തരത്തിൽ ഇന്ത്യൻ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച ഒരു വ്യക്തി നൽകിയ ടിപ്പാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. എകദേശം ഒരു ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ടിപ്പായി ഇയാള്‍ നൽകിയിരിക്കുന്നത്.
അയർലണ്ടിലുള്ള പോർട്ട്ഡൗണിലെ ഇന്ത്യൻ ട്രീ റസ്റ്റോറിൻറിലാണ് കൌതുകകരമായ ഈ സംഭവം നടന്നത്. റസ്റ്റോറൻറിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യാപാരിയാണ് ഇത്രയും വലിയ തുക ടിപ്പായി നൽകിയതെന്ന് ഹോട്ടലിലെ ഷെഫ് അറിയിച്ചു. ഇത്രയും വലിയ ടിപ്പ് ലഭിച്ചതിനുള്ള എല്ലാ ക്രെഡിറ്റും റസ്റ്റോറൻറിലെ ഷെഫ് ബാബുവിന് അവകാശപ്പെട്ടതാണെന്നാണ് ഉടമ ല്യൂണ പറഞ്ഞു.