കാശ്മീരില്‍ നാലു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു

ശനി, 20 സെപ്‌റ്റംബര്‍ 2014 (15:01 IST)
ജമ്മു-കാഷ്മീരിലെ ടാങ്ക്ദര്‍ നിയന്ത്രണരേഖയില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍  ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ പ്രളയബാധിതമായതിനാല്‍ സാഹചര്യം മുതലെടുത്ത് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഇരുന്നൂറോളം ഭീകരര്‍ തയാറെടുക്കുന്നുവെന്ന് കരസേനയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

പത്തുദിവസത്തിനിടെ അഞ്ചു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയാന്‍ സാധിച്ചതായും കരസേന അധികൃതര്‍ അറിയിച്ചിട്ടുണ്ട്




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



വെബ്ദുനിയ വായിക്കുക