ക​ശ്​മീരിലെ ബന്ദിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ചൊവ്വ, 10 ജനുവരി 2017 (09:21 IST)
ജമ്മുക​ശ്​മീരിലെ ബന്ദിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ഒരു സൈനികന്​ പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടല്‍ ഇപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
 
കഴിഞ്ഞ ദിവസം അഖ്​​നൂർ സെക്​ടറിലും ഭീകരാക്രമണം നടന്നിരുന്നു. അതില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. അഖ്​​നൂരിലെ  സൈനിക എഞ്ചിനിയറിങ്​ ഫോഴ്​സി​ന്റെ ക്യാമ്പിന്​ നേരെ തിങ്കളാഴ്​ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.​

വെബ്ദുനിയ വായിക്കുക