ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്‌ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാശ്മീരിലെ പുല്‍വാമയിലെ കാകപുര ഗ്രാമത്തിലാണ് സംഭവം.
തീവ്രവാദികള്‍ ഗ്രാമത്തില്‍ പ്രവേശിച്ചതായുള്ള വിവരത്തെത്തുടര്‍ന്ന് സൈന്യം എത്തുമ്പോള്‍ വാഹനത്തിനു നേരേ ആക്രമണം ഉണ്‌ടാകുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു
സൈന്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികള്‍ ഒരു വീട്ടില്‍ കയറി ഒളിച്ചിരിക്കുകയാണ്. പ്രദേശം സൈന്യം വളഞ്ഞു.