ഇന്ത്യക്കാരില്‍ പത്തില്‍ മൂന്നുപേരും ദരിദ്രരാണെന്ന് രംഗരാജന്‍ സമിതി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു സി രംഗരാജന്‍. രാജ്യത്തെ ദാരിദ്ര നിര്‍മാര്‍ജ്ജനത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണിത്. പ്രതിദിനം 47 രൂപ വരെ മാത്രം ചെലവാക്കാന്‍ ശേഷിയുള്ളവരെ ദരിദ്രരായി കണക്കാക്കാമെന്നാണ് സി രംഗരാജന്‍ സമിതിയുടെ വിലയിരുത്തല്‍. 2009 - 2010-ല്‍ 38.2 ശതമാനമായിരുന്നു രാജ്യത്തെ ദരിദ്രര്‍. 2011-12-ല്‍ ഇത് 29.5 ശതമാനമായി കുറഞ്ഞു.