ക്രിപ്‌റ്റോ കറൻസിയിൽ യുവാവിന് 70 ലക്ഷം നഷ്ടമായി, ഹോട്ടൽ മുറിയിൽ ആത്മഹ‌ത്യ

Webdunia
വ്യാഴം, 25 നവം‌ബര്‍ 2021 (21:18 IST)
ഹൈദരാബാദ്: ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തിൽ ലക്ഷങ്ങൾ നഷ്ടമായതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു. 36 കാരനായ ഖമ്മം സ്വദേശി ജി രാമലിംഗമാണ് സൂര്യാപേട്ട് ടൗണിലെ ഹോട്ടൽ മുറിയിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.
 
ഹോട്ടൽ ജീവനക്കാർ വിളിച്ചിട്ടും പ്രതികരിക്കാതെ വന്നപ്പോൾ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. ഇയാളെ റൂമിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃ‌തദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
 
കുടുംബാംഗങ്ങൾ പറഞ്ഞത് പ്രകാരം ഇയാളും രണ്ട് സുഹൃത്തുക്കളും ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരുന്നു. ആദ്യം 10 ലക്ഷം നിക്ഷേപിച്ചപ്പോൾ ഇവർക്ക് വലിയ രീതിയിൽ ലാഭം ലഭിച്ചു. ഇതോടെ വൻ തുക ക്രിപ്‌റ്റോയിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിലൂടെയാണ് 70 ലക്ഷത്തിന്റെ നഷ്ടമുണ്ടായത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article