പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ അദ്ധ്യാപകൻ ജീവനൊടുക്കി
കരൂർ: ലൈംഗിക പീഡനത്തിന് ഇരയായി മനം നൊന്തു ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കരൂരിലാണ് പ്ലസ് ടു വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയത്.
എന്നാൽ പീഡിപ്പിച്ചവരെ കുറിച്ച് വിദ്യാർത്ഥിനി ആരുടെയും പേര് പറഞ്ഞിരുന്നില്ല. എന്നാൽ തന്നെ ഇതിന്റെ പേരിൽ വിദ്യാർത്ഥികളും മറ്റുള്ളവരും കളിയാക്കുകയും പോലീസ് ചോദ്യം ചെയ്തത് നാണക്കേട് ഉണ്ടാക്കി എന്നും ആത്മഹത്യ കുറിപ്പ് എഴുതി വച്ചശേഷമാണ് പീഡനത്തിനിരയായ കുട്ടിയുടെ ഗണിത അധ്യാപകനായ ശരവണൻ എന്ന 42 കാരൻ ആത്മഹത്യ ചെയ്തത്.
ശരവണൻ ഭാര്യാ പിതാവിന്റെ തിരുച്ചിയിലെ സ്ഥലത്തു വച്ചായിരുന്നു ആത്മഹത്യ ചെയ്തത്. എന്നാൽ ഇയാളെ കുറിച്ച് സംശയം ഇല്ലായിരുന്നു എന്നാണു പോലീസ് പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.