റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് തെലങ്കാനയുടെ ക്ഷണം. ക്ഷണം സംബന്ധിച്ച് ചീഫ് സെക്രട്ടറി രാജീവ് ശര്‍മ്മ അമേരിക്കന്‍ എംബസിക്ക് കത്തയച്ചു. ഒബാമയുടെ സന്ദര്‍ശനം ഹൈദ്രാബാദിന്റെ ആഗോളതലത്തിലുള്ള സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
മുന്‍പ് 2000-ത്തില്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണും 2006ല്‍ ജോര്‍ജ്ജ് ബുഷും ഹൈദ്രാബാദ് സന്ദര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ ക്ഷണം ഒബാമ സ്വീകരിക്കുമെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ കരുതുന്നത്.