ടെലഗ്രാമിലെ സിനിമ ചാനലുകള്‍ പൂട്ടി; നടപടി വെള്ളം സിനിമയുടെ നിര്‍മാതാവിന്റെ പരാതിയില്‍

ശ്രീനു എസ്
ശനി, 13 ഫെബ്രുവരി 2021 (09:16 IST)
ജനപ്രിയ ആപ്പായ ടെലഗ്രാമിലെ സിനിമ ചാനലുകള്‍ പൂട്ടിത്തുടങ്ങി. വെള്ളം സിനിമയുടെ നിര്‍മാതാവിന്റെ പരാതിയിലാണ് നടപടി. ടെലഗ്രാമിനെ ഇത്രയധികം ജനപ്രിയമാക്കിയത് സിനിമകളും വെബ്‌സീരിസുകളും വളരെ വേഗത്തില്‍ ലഭ്യമാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. പുതിയ സിനിമകള്‍ ഉടന്‍ ടെലഗ്രാമില്‍ എത്തുന്നതിനെ പറ്റി നിരവധി പരാധികളാണ് സമീപകാലത്ത് ഉയര്‍ന്നുവന്നുകൊണ്ടിരുന്നത്. 
 
നിരവധികാലമായി സിനിമാപ്രവര്‍ത്തകരുടെ ആവശ്യമായിരുന്നു. നിലവില്‍ ഇത്തരത്തിലുള്ള എല്ലാ ചാനലുകളും പൂട്ടിയിട്ടുണ്ട്. രണ്ടുദിവസമായണ് ഇത്തരമൊരു നടപടി ചാനലുകള്‍ക്കെതിരെ തുടരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article