' വാര്‍ത്ത ചാനലുകളെ പത്തടി മണ്ണില്‍ കുഴിച്ചുമൂടൂം '

ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (11:38 IST)
മാധ്യമങ്ങളെ ഭൂമിയിൽ പത്തടി താഴേക്ക് കുഴിച്ചുമൂടുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. പുതിയ സംസ്ഥാനമായ തെലുങ്കാനയെ അപമാനിച്ച് സംസാരിക്കുന്ന മാധ്യമങ്ങള്‍ക്കാണ് തെലുങ്കാന മുഖ്യമന്ത്രി പത്തടി മണ്ണ് ഒരുക്കുമെന്ന് പറഞ്ഞത്.

തെലുങ്കാന ബഹുമാനിക്കപ്പെടേണ്ടതാണ്. ടിവി ചാനലുകൾ അവരുടെ നിലപാട് മാറ്റിയില്ലെങ്കിൽ താനവരെ ഒരു പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ തെലുങ്കാനയുടെ രൂപികരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച എബിഎൻ ആന്ധ്രാജ്യോതി, ടിവി9 എന്നീ ചാനലുകളുടെ സംപ്രേഷണം അസോസിയേഷൻ ഓഫ് തെലുങ്കാന മൾട്ടിപ്പിൾ സിസ്റ്റം ഓപ്പറേറ്റേഴ്സ് ജൂൺ 16 മുതൽ തടഞ്ഞിരിക്കുകയായിരുന്നു. ഈ നീക്കത്തെ കെ ചന്ദ്രശേഖർ റാവു അഭിന്തിക്കുകയും ചെയ്തിരുന്നു. അതേ സമയം ചാനലിനുള്ള നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ടിവി9, എബിഎൻ ചാനലുകൾ രംഗത്തുവന്നിട്ടുണ്ട്.

ഭരണനിർവഹണത്തെപ്പറ്റി ചന്ദ്രശേഖർ റാവുവിന് ഒന്നും അറിയില്ലെന്നും. അദ്ദേഹം  മാന്യമായി വാക്കുകളെ നിയന്ത്രിക്കാൻ പഠിക്കണമെന്നും മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രേണുക ചൗധരി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക