‘ഇന്ത്യ മിഗിന് പകരം തേജസ് ഉപയോഗിക്കും‘

ശനി, 6 ഡിസം‌ബര്‍ 2014 (13:41 IST)
മിഗ് വിമാനങ്ങള്‍ക്ക് പകരമായി ഇന്ത്യന്‍ വ്യോമസേന തദ്ദേശിയമായി വികസിപ്പിച്ച തേജസ് ലൈറ്റ് കോംപാക്ട് ഏയര്‍ക്രാഫ്റ്റ് ഉപയോഗിക്കാന്‍ ഇന്ത്യ.ചോദ്യോത്തരവേളയില്‍ സംസാരിക്കുകവെ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പാരിക്കറാണ് ഈ കാര്യം അറിയിച്ചത്.

മിഗ് വിമാനങ്ങള്‍ക്ക് പകരമായി 0 തേജസ്‌ ലഘു യുദ്ധവിമാനങ്ങള്‍ ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന് പരീക്കര്‍ അറിയിച്ചു.ഇതുകൂടാതെ ഫ്രാന്‍സില്‍ നിന്നും 126 റാഫിള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇത് അന്തിമഘട്ടത്തിലാണെന്നും പരീക്കര്‍ സഭയില്‍ പറഞ്ഞു.  15 ബില്യണ്‍ ഡോളറിന്‍റെ കരാറാണിത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക