ബന്ധം വേര്‍പെടുത്തിയാല്‍ ഭാര്യക്ക് വേറെ പങ്കാളിയെ കിട്ടുമോയെന്നറിയാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കി; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ അവസ്ഥ ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ഒക്‌ടോബര്‍ 2021 (19:53 IST)
ബന്ധം വേര്‍പെടുത്തിയാല്‍ ഭാര്യക്ക് വേറെ പങ്കാളിയെ കിട്ടുമോയെന്നറിയാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയ യുവാവ് പിടിയില്‍. തമിഴ്‌നാട് തിരുവല്ലുര്‍ സ്വദേശി എസ് ഓംകുമാറാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യയായ 26കാരിയുടെ പ്രൊഫൈല്‍ മാട്രിമോണിയല്‍ സൈറ്റില്‍ കൊടുക്കുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുകയാണെങ്കില്‍ ഭാര്യക്ക് നല്ലൊരു പങ്കാളിയെ കിട്ടാന്‍ സാധ്യതയുണ്ടോന്നറിയാനാണ് യുവാവ് ഇങ്ങനെ ചെയ്തത്. സോഫ്‌റ്റ്വെയര്‍ എന്‍ഞ്ചിനിയറാണ് ഇയാള്‍. 
 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം ഗ്രാമത്തില്‍ നിന്ന് വിവാഹം കഴിച്ച് വിദേശത്തായിരുന്നു രണ്ടുപേരും. ഒരുവര്‍ഷമായി ഇവര്‍ക്കിടെയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ശേഷമാണ് ഓംകുമാര്‍ മാട്രിമോണിയല്‍ പരസ്യം നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ഇയാളുടെ ഭാര്യ പിതാവായ പത്മനാഭന് മകളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് നിരവധി കോളുകള്‍ വന്നു. പരസ്യം നല്‍കിയ പോര്‍ട്ടലും പണത്തിനായി ഇദ്ദേഹത്തെ വിളിച്ചു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം പരാതി നല്‍കുകയും ഓംകുമാര്‍ കുടുങ്ങുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article