പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ കരാർ ടാറ്റയ്‌ക്ക്: ചിലവ് 861 കോടി

ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (19:15 IST)
പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാനുള്ള ചുമതല ടാറ്റ പ്രോജക്‌ട്‌സിന്. 861.90 കോടി രൂപയാണ് ടാറ്റ പുതിയ് പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനായി ചിലവഴിക്കുക. ഒരു വർഷത്തിനുള്ളിൽ തന്നെ നിർമാണം പൂർത്തികരിക്കാനാണ് ലക്ഷ്യം. ഇപ്പോൾ നടക്കുന്ന പാർലമെന്റ് അവസാനിക്കുന്ന മുറയ്‌ക്ക് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
 
എല്‍&ടി, ടാറ്റ് പ്രോജക്ട്‌സ്, ഷപൂര്‍ജി പല്ലോന്‍ജി&കമ്പനി എന്നിങ്ങനെ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളാണ് അവസാനഘട്ട ലേലത്തിൽ ഉണ്ടായിരുന്നത്. കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ നിർമാണത്തുക മുന്നോട്ട് വെച്ചത് ടാറ്റയാണ്. 865 കോടിയൂടെ ലേലമാണ് എല്‍&ടി സമര്‍പ്പിച്ചത്. ബ്രിട്ടീഷ് കാലത്ത് നിർമിച്ച പാർലമെന്റ് പുതിയ മന്ദിരം നിർമിക്കുന്നതോടെ മറ്റാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
 
ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് നിർദിഷ്‌ട സെൻട്രൽ വിസ്‌ത പദ്ധതി. രാഷ്ട്രപതി ഭവൻ ഇപ്പോഴത്തേത് തന്നെ തുടരും.നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്- സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃകകേന്ദ്രങ്ങളെന്ന നിലയില്‍ നിലനിര്‍ത്തും.
 
പുതിയ പാർലമെന്റ് പൂർത്തിയാകുന്നതോടെ രാഷ്ട്രപതിഭവന്‍, ഉപരാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍