ടാന്‍സാനിയന്‍ യുവതിയെ അപമാനിച്ച സംഭവം: അറസ്റ്റിലായവരില്‍ ബിജെപി നേതാവും

വെള്ളി, 5 ഫെബ്രുവരി 2016 (15:01 IST)
ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ അപമാനിച്ച സംഭവത്തില്‍ അറസ്റ്റിലായവരില്‍ ബി ജെ പി നേതാവും. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് കമ്മീഷണര്‍ എന്‍ എസ് മേഘാരിക് വ്യക്തമാക്കി.
 
കര്‍ണാടകയിലെ ചിക്കബനവര ഗ്രാമപഞ്ചായത്ത് അംഗം ലോകേഷ് ബംഗാരിയാണ് അറസ്റ്റിലായ ബി ജെ പി അംഗം. ഞായറാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം.  ടാന്‍സാനിയന്‍ യുവതിയുടെ കാര്‍ ഇടിച്ച് ഹസാര്‍ഘട്ട സ്വദേശിനിയായ 35കാരി മരിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
 
എന്നാല്‍, ടാന്‍സാനിയന്‍ യുവതി സഞ്ചരിച്ചിരുന്ന കാര്‍ ആയിരുന്നില്ല സുഡാന്‍ പൌരന്‍ സഞ്ചരിച്ചിരുന്ന കാര്‍ ആയിരുന്നു അപകടം ഉണ്ടാക്കിയത്. യുവതിക്കെതിരായ ആക്രമണം വംശീയാധിക്ഷേപമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക