66 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റ് ചെയ്ത 66 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. മോചിതരായ തൊഴിലാളികള്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യാ- ശ്രീലങ്ക അതിര്‍ത്തിയിലുള്ള കച്ചത്തിവ് ദ്വീപിനടുത്തുനിന്നാണ് ഇവരെ ശ്രീലങ്കന്‍ നേവി ഇവരെ പിടികൂടിയത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ് സര്‍ക്കാരിന്റെ തടങ്കലിലുള്ള ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ തമിഴ്നാട് മോചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീലങ്ക 66 പേരെ മോചിപ്പിച്ചത്. മടങ്ങിയെത്തിയ 66 പേരില്‍ 26 പേര്‍ പുതുക്കോട്ട ജില്ലക്കാരാണ്. ബാക്കിയുള്ളവര്‍ നാഗപട്ടണം, രാമേശ്വരം സ്വദേശികളും. എന്നാല്‍ 15ഓളം തമിഴ് മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും ശ്രീലങ്കന്‍ ജയിലില്‍ തടവിലാണ്. ഇവരെ ജനുവരി അഞ്ച് വരെ ശ്രീലങ്കന്‍ കോടതി റിമാന്റ് ചെയ്‌തു.