തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഫക്കെട്ടിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. നിര്‍ജ്ജലീകരണം മൂലം നേരത്തെ സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം ഈ ആഴ്ച ആദ്യമാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.
ആശുപത്രിയില്‍ നിന്ന് മടങ്ങിയതിനു ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിശ്രമത്തിലായിരുന്നു. വീണ്ടും കഫക്കെട്ട് കൂടിയതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.