അധ്യാപികയെ ശല്യം ചെയ്തു; ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്

വെള്ളി, 16 ഒക്‌ടോബര്‍ 2015 (15:02 IST)
തമിഴ്നാട്ടില്‍ അധ്യാപികയെ ഭീഷണിപ്പെടുത്തിയ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. സേലത്തെ നെല്ലൂര്‍ പഞ്ചായത്തിലെ സ്‌കൂളിലാണ് സംഭവം. ഹെഡ്മാസ്റ്ററായ സത്യരാജിനെയാണ് സസ്‌പെന്റുചെയ്തത് അധ്യാപികയെ ഹെഡ്മാസ്റ്റര്‍  വിവാഹാഭ്യര്‍ത്ഥനയുമായി അധ്യാപികയെ സമീപിച്ചിരുന്നു.എന്നാല്‍ അധ്യാപിക ഇത് നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

വിവാഹത്തിന് താല്‍പര്യമില്ലെന്ന് അധ്യാപിക അറിയിച്ചെങ്കിലും ഇയാള്‍ ശല്യം ചെയ്യല്‍  തുടരുകയായിരുന്നു.  ഇയാളുമായി ബന്ധപ്പെട്ടവരോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞു പിന്‍തിരിപ്പിക്കുന്നതിനുള്ള ശ്രമം അധ്യാപിക നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. പിന്നീട് ഇയാള്‍ ഇതേത്തുടര്‍ന്ന് വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന്‍  അധ്യാപിക ഡിഇഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തത്.

വെബ്ദുനിയ വായിക്കുക