തമിഴ് ജനങ്ങളെ കൊന്നൊടുക്കിയ രാജ്‌പക്സെയെ ക്ഷണിക്കരുതായിരുന്നു
തിങ്കള്‍, 26 മെയ് 2014 (11:16 IST)
മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മഹേന്ദ്ര രാജ്പക്സെ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ എംഡിഎംകെ തലവന്‍ വൈകോ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.
മഹേന്ദ്ര രാജ്പക്സെ എന്ന കൊലപാതകിയെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത് തമിഴ് ജനതയോട് കാണിക്കുന്ന ക്രൂരതയാണെന്ന് വൈകോ പറഞ്ഞു. ലക്ഷക്കണക്കിന് തമിഴ് ജനങ്ങളെ കൊന്നെടുക്കിയ വ്യക്തിയാണ് രാജ്‌പക്സെ. അയാളെ ക്ഷണിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാവരുതായിരുന്നുവെന്ന് വൈകോ കുറ്റപ്പെടുത്തി.
തമിഴ് ജനതയെ കൂട്ടക്കുരുതി ചെയ്ത് രാജ്‌പക്സെക്കെതിരെ ലോക രാജ്യങ്ങള്‍ വ്യക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു, ഈ സാഹചര്യത്തില്‍ തീര്‍ത്തും ക്രൂരനായ രാജ്‌പക്സെയെ ക്ഷണിച്ചത് എന്തിന്റെ അര്‍ത്ഥത്തിലാണെന്നും രാജ്‌പക്സെ ചോദിച്ചു.
നേരത്തെ വൈകോ മോഡിയെയും അദ്വാനിയേയും കണ്ട് രാജ്‌പക്സെയെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം ഈ ആവശ്യത്തെ തള്ളിക്കളയുകയായിരുന്നു.