ചിന്നമ്മയ്ക്കും കുടുംബത്തിനും അടിതെറ്റുന്നു; ദിനകരനെതിരെ ലുക്കൗട്ട് നോട്ടീസ്, രാജ്യംവിടാൻ സാധ്യതയെന്ന് പൊലീസ്

ബുധന്‍, 19 ഏപ്രില്‍ 2017 (10:29 IST)
കോഴ നല്‍കിയ കേസില്‍ ടി ടി വി ദിനകരനെതിരെ ഡല്‍ഹി പൊലീസിന്റെ ലുക് ഔട്ട് നോട്ടിസ്. ദിനകരന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അഭിപ്രായപ്പെടുന്നു. അതേസമയം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ദിനകരന്‍ മുഴുവന്‍ എംഎല്‍എമാരുടേയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 
 
വി കെ ശശികലയെയും ദിനകരനെയും പുറത്താക്കിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും മന്ത്രിമാര്‍ക്കുമെതിരെ രണ്ട് എംഎല്‍എമാര്‍ പരസ്യമായി രംഗത്തത്തിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിൽ 20 മുതിർന്ന മന്ത്രിമാർ പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനം ഉണ്ടായത്.  മുഴുവൻ എംഎൽഎമാരുടെയും പിന്തുണ തീരുമാനത്തിനുണ്ടെന്ന് വാദമുണ്ടെങ്കിലും ഇരുപതോളം പേർ ഇപ്പോഴും ശശികലയെ പിന്തുണയ്ക്കുന്നുണ്ട്.  
  

വെബ്ദുനിയ വായിക്കുക