നാലുദിവസത്തെ സന്ദര്‍ശത്തിനായി സുഷമ സ്വരാജ് ചൈനയില്‍

ഞായര്‍, 1 ഫെബ്രുവരി 2015 (10:57 IST)
നാലുദിവസത്തെ  സന്ദര്‍ശത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ശനിയാഴ്ച ബെയിജിംങിലെത്തി. ഒബാമ സന്ദര്‍ശനത്തോടെ ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതില്‍ ചൈന  അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുഷമയുടെ ചൈന സന്ദര്‍ശനം.

സന്ദര്‍ശനത്തില്‍  ചൈനീസ് പ്രസിഡന്ര് ഷി ജിന്‍പിങ്ങുമായും വിദേശകാര്യ മന്ത്രി വാങ് യിയുമായും സുഷമ ചര്‍ച്ച നടത്തും. ഉഭയകക്ഷിബന്ധവും ഇന്ത്യയ്ക്കും ചൈനയ്ക്കും താത്പര്യമുള്ള വിവിധ വിഷയങ്ങളുമാകും ചര്‍ച്ച ചെയ്യുക. കൈലാസ്-മാനസസരോവര്‍ യാത്രയ്ക്കുള്ള രണ്ടാമത്തെ പാത സംബന്ധിച്ചും സന്ദര്‍ശനത്തോടെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും മറ്റ് മന്ത്രാലയ പ്രതിനിധികളും സുഷമയെ അനുഗമിക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക