Suresh Gopi And Modi: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് വരന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വധൂവരന്മാര്‍ക്ക് വരണമാല്യം എടുത്ത് നല്‍കിയത്. ഇന്ന് രാവിലെ 8.45-നായിരുന്നു വിവാഹം. വിവാഹത്തില്‍ വന്‍താരനിരയാണ് സന്നിഹിതരായത്. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, നടന്‍ മോഹന്‍ലാല്‍, തെന്നിന്ത്യന്‍ താരം ഖുശ്ബു, ജയറാം, സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി എന്നിങ്ങനെ വന്‍ താരനിരയാണ് ക്ഷേത്രത്തിലെത്തിയത്.