ദീപികയുടെ തലയെടുക്കാൻ ആഹ്വാനം ചെയ്ത നേതാവ് ബിജെപിയിൽ മടങ്ങിയെത്തി

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (20:23 IST)
ബോളിവുഡ് ചിത്രം പദ്മാവതുമായി ബന്ധപ്പെട്ട് ദീപിക പദുകോണിന്റെ തലവെട്ടിയെടുക്കുന്നവര്‍ക്ക് 10 കോടിരൂപ പാരിതോഷികം പ്രഖ്യാപിച്ച നേതാവ് സൂരജ് പാല്‍ അമു വീണ്ടും ബിജെപിയില്‍ മടങ്ങിയെത്തി.

സംസ്ഥാന ബിജെപി അധ്യക്ഷനായ സുഭാഷ് ബരാലയാണ് അമുവിനെ വീണ്ടും പാര്‍ട്ടിയിലേയ്‌ക്ക് തിരിച്ചു വിളിച്ചത്. പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് തന്നെ സംബന്ധിച്ച് വീട്ടിലേക്ക് തിരിച്ചു പോവുന്നത് പോലെയാണെന്ന് സൂരജ് പാല്‍ അമു പറഞ്ഞു.

പദ്മാവത് വിവാദം രൂക്ഷമായിരിക്കെയാണ് സൂരജ് പാല്‍ അമു പ്രസ്‌താവന നടത്തിയത്. ചിത്രത്തിന്റെ  സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും നായിക ദീപിക പദുക്കോണിന്റെയും തലയെടുക്കുന്നവർക്കു 10 കോടിരൂപയാണ് ഇയാള്‍ വാഗ്ദാനം ചെയ്‌തത്.

പദ്മാവത് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തീവയ്‌ക്കുമെന്നും ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യുന്ന രണ്‍‌വിര്‍ സിംഗിന്റെ കാലുകൾ തല്ലിയൊടിക്കുമെന്നുമുള്ള ഭീഷണിക്ക് പിന്നാലെയാണ് പണം വാഗ്ദാനം ചെയ്‌ത് കൊണ്ടുള്ള ഭീഷണിയും അമു നടത്തിയത്.

വിവാദ പരാമർശങ്ങളുടെ പേരിൽ പാർട്ടി സംസ്ഥാന ഘടകം കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനു പിന്നാലെയാണ് 2017 നവംബറിൽ പാർട്ടി ചീഫ് മീഡിയ കോഓർഡിനേറ്റർ സ്ഥാനത്തുനിന്ന് അമു രാജിവെക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍