അനുഷ്ക ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ തമ്മിലുള്ള വിവാഹത്തിന് ശേഷം ബോളിവുഡ് ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിവാഹമാണ് ദീപിക പദുക്കോണിനെയും രണ്‍വീര്‍ സിങ്ങിന്റേയും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെങ്കിലും തുറന്നു സമ്മതിച്ചിട്ടില്ലെന്നതാണ് വസ്തുത.
കല്ല്യാണത്തിന്റെ തിയ്യതിയും വേദിയും വരെ നിശ്ചയിച്ച് വാര്‍ത്ത ചമച്ചവരുണ്ട്. ഇപ്പോഴിതാ, ഗോസിപ്പുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രണ്‍വീര്‍. ഔദ്യോഗികമായി ഞങ്ങള്‍ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് താരം സ്പൈസ് റൂട്ട് മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.