കഴിഞ്ഞ ദിവസം രൺവീർ ഇൻസ്‌റ്റാഗ്രാമിൽ പങ്കിട്ട ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടിക്കാലത്തെ തന്റെ ഫോട്ടോ ആയിരുന്നു രൺവീർ ആരാധകർക്കായി പങ്കിട്ടത്. ഈ ഫോട്ടോയ്‌ക്ക് ചുവടെയായി നിരവധി അഭിപ്രായങ്ങളാണ് വന്നിരുന്നത്. 'അവന്റ് ഗാര്‍ഡ് സിന്‍സ് 1985' എന്നാണ് തന്റെ കുട്ടിക്കാല ചിത്രത്തിന് താഴെയായി രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.
ആരാധകർക്ക് പുറമേ ദീപികയും ഫോട്ടോയ്‌ക്ക് അഭിപ്രായമിട്ടത് ഏറെ ശ്രദ്ധ നേടി. അതിന് മറുപടി നൽകാൻ രൺവീർ മറന്നതുമില്ല. കണ്ണുപൊത്തി നിൽക്കുന്ന മൂന്ന് ഇമോജികൾക്കൊപ്പം നോ എന്നായിരുന്നു ദീപിക കമന്റിട്ടത്. 'നിർഭാഗ്യവശാൽ, അതേ' എന്നായിരുന്നു രൺവീറിന്റെ മറുപടി.