മഹാരാഷ്ട്രയിലെ കോൺഗ്രസ്സ്,എൻ സി പി,ശിവസേന ത്രികക്ഷി സഖ്യത്തെ അട്ടിമറിച്ചുകൊണ്ടാണ് അജിത് പവാർ ബി ജെ പിയുമായി സഖ്യം ചേർന്നത്. ബി ജെ പി മന്ത്രിസഭയിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സുപ്രീം കോടതി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് തെളിയിക്കാൻ ആവശ്യപ്പെട്ടതോട് കൂടി അജിത് പവാർ എൻ സി പി പാളയത്തിൽ തന്നെ തിരിച്ചെത്തുകയായിരുന്നു.
എന്നാൽ ബി ജെ പി പാളായത്തിൽ നിന്നും തിരിച്ചെത്തിയ പവാറിനെ യാതൊരു പരിഭവവുമില്ലാതെയാണ് സുപ്രിയ സുലെ സ്വീകരിച്ചത്. അജിത് പവാറിനെ കൈകൊടുത്ത് ആലിംഗനത്തോടെ സ്വീകരിച്ച സുപ്രിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. എനിക്ക് ദാദയുമായി(പവാർ)യാതൊരു അകൽച്ചയുമില്ല ,പാർട്ടിയിൽ എല്ലാവർക്കും ഓരൊ കർത്തവ്യമുണ്ട്. പാർട്ടിയെ മുന്നോട്ട് നയിക്കേണ്ടത് അവരുടെ കടമയാണ് സുപ്രിയ പറഞ്ഞു.