വിചാരണ തടവുകാരെ വിട്ടയക്കണം : സുപ്രീം കോടതി
പരമാവധി ശിക്ഷാകാലാവധിയുടെ പകുതിയിലധികം ജയിലില്‍ കഴിഞ്ഞ വിചാരണ തടവുകാരെ വിട്ടയക്കണമെന്ന് സുപ്രിംകോടതി.
അര്‍ഹരായ വിചാരണ തടവുകാരെ കണ്ടെത്തുന്നതിന് ജയിലുകളില്‍ ആഴ്ചയിലൊരിക്കല്‍ സിറ്റിംഗ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു അടുത്ത മാസം ഒന്നു മുതല്‍ ജയില്‍ സന്ദര്‍ശനം ആരംഭിക്കാനും രണ്ടു മാസത്തിനകം മോചിപ്പിക്കേണ്ട വിചാരണത്തടവുകാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ജസ്റ്റിസ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന വിദേശ കുറ്റവാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന 3.81 ലക്ഷം തടവുകാരില്‍ 2.54 ലക്ഷം പേരും വിചാരണത്തടവുകാരാണെന്ന് കണക്കുകള്‍.