മദ്യനയം ഒറ്റരാത്രികൊണ്ട് തയാറാക്കിയതല്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2015 (18:01 IST)
മദ്യനയം ഒറ്റരാത്രികൊണ്ട് തയാറാക്കിയതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. 2011ലെ മദ്യനയത്തില്‍ തന്നെ ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം ഇളവ് അനുവദിച്ചത്.

യോഗ്യതയുള്ളവര്‍ ആരെന്ന് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
യോഗ്യതയുള്ളവരില്‍ ആരെയെങ്കിലും അവഗണിച്ചാല്‍ മാത്രമേ വിവേചനത്തിന്‍റെ വിഷയം വരുകയുള്ളുവെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബില്‍ ചൂണ്ടിക്കാട്ടി.