സുപ്രീം കോടതിയില്‍ മൂന്ന് പുതിയ ജഡ്ജിമാര്‍ കൂടി
റോഹിന്‍ടണ്‍ എഫ് നരിമാന്‍ ഉള്‍പ്പെടെ മൂന്ന് പുതിയ ജഡ്ജിമാര്‍ കൂടി സുപ്രീം കോടതിയില്‍ ചുമതലയേറ്റു. കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന അരുണ്‍ മിശ്ര (59), ഒറീസ്സ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ആദര്‍ശ് കുമാര്‍ ഗോയല്‍ (61), സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷനായിരുന്ന ആര്‍എഫ് നരിമാന്‍ (58) എന്നിവരാണ് ഇന്ന് ചുമതലയേറ്റത്.
ചീഫ് ജസ്റ്റീസ് ആര്‍എം ലോധ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 27 ആയി. നിയമപ്രകാരം ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ 31 ജഡ്ജിമാര്‍ വരെയാകാം.