‘കോണ്ട’ത്തില്‍ കുടുങ്ങി സണ്ണി ലിയോണ്‍; താരത്തിന് പൊലീസ് സമന്‍സ്
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (17:48 IST)
വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുന്‍ പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന് പൊലീസ് സമന്‍സ് അയച്ചു. താരം പുതിയതായി അഭിനയിച്ച കോണ്ടം പരസ്യത്തില്‍ അശ്ലീലത കൂടുതലാണെന്നും, പരസ്യങ്ങളില്‍ സണ്ണി പരിധി വിടുന്നുവെന്നു കാട്ടി സര്‍ക്കാര്‍ ഇതര സ്‌ഥാപനമായ ജ്യോതി ഫൗണ്ടേഷന്‍ നല്‍കിയ പരാതിയിലാണ് ചൂണ്ടിക്കാട്ടി ലുധിയാനാ പോലീസ് സണ്ണിക്ക് സമന്‍സ് അയച്ചത്. ഉടന്‍ തന്നെ ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാദ പരസ്യത്തിലൂടെ പേരെടുത്ത കോണ്ടം നിര്‍മാണ കമ്പനിക്കും പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്. ഇരുവരോടും ഹാജരാകാനും അറിയിച്ചിട്ടുണ്ട്. ജ്യോതി ഫൗണ്ടേന്റെ പരാതി സ്വീകരിച്ച പൊലീസ് കമ്മീഷണര്‍ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
നേരത്തെ കോണ്ടം പരസ്യം പുറത്തുവന്നതോടെ സണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡല്‍ഹിയില്‍ താരത്തിനെതിരെ പ്രതിഷേധംവരെ നടന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ പ്രസ്‌താവന നടത്തുകയും ചെയ്‌തിരുന്നു.