സുനന്ദയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍

തിങ്കള്‍, 23 മാര്‍ച്ച് 2015 (18:10 IST)
സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ശശി തരൂര്‍ എം പി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സുനന്ദയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേസില്‍ മഹര്‍ തരാര്‍ ഉള്‍പ്പടെ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം.
 
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ല തനിക്ക് ജുഡീഷ്യറില്‍ നല്ല വിശ്വാസമുണ്ട്.കേസില്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ശശി തരൂര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക