ഭര്‍ത്താവ് വഴക്ക് പറഞ്ഞു; ഭാര്യ തൂങ്ങിമരിച്ചു
ഭര്‍ത്താവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഇരുപത്തിമൂന്ന് കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ന്യൂഡല്‍ഹിയിലെ ആര്‍കെ പുരത്തെ ഒരു കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റോമയെന്ന യുവതിയാണ് വെള്ളിയാഴ്ച രാത്രി ആത്മഹത്യ ചെയ്‌തത്.
ഭര്‍ത്താവിനോട് വഴക്കിട്ടതിന് ശേഷം അഞ്ചുവയസ്സുള്ള ഏക മകനെയും കൂട്ടി മുറിക്കുള്ളിയില്‍ കയറി വാതിലടയ്ക്കുകയും തുടര്‍ന്ന് റോമ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഒച്ചവയ്‌ക്കെരുതെന്നും തന്റെ മരണശേഷവും ഇക്കാര്യങ്ങള്‍ ആരോടും പറയരുതെന്ന് മകനോട് പറഞ്ഞശേഷമാണ് യുവതി ആത്മഹത്യ ചെയ്‌തത്.
മരണത്തെ തുടര്‍ന്ന് റോമയുടെ ഭര്‍ത്താവിനെ പൊലീസ് ചെദ്യം ചെയ്യുകയാണ്. യുവതിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാനോ സംഭവത്തിന് ശേഷം വിവരം പൊലീസില്‍ അറിയിക്കാനോ ഭര്‍ത്താവ് ശ്രമിക്കാത്തത് പൊലീസില്‍ സംശയം ഉളവാക്കുന്നത്.